ആൽബർട്ട അപകടത്തിൽ 3 പേർ മരിച്ചു; നിരവധി പേർക്ക് പരിക്കേറ്റു
കാനഡ: ആൽബർട്ടയിലെ ജാസ്‌പർ നാഷണൽ പാർക്കിലേക്ക് പിക്‌നിക് പോയ ബസ് അപകടത്തിൽപെട്ട് മൂന്ന് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചെന്നും അപകട സമയത്ത് 27 പേരാണ് ബസിൽ ഉണ്ടായിരുന്നതെന്നും പൊലീസ് അറിയിച്ചു. 14 പേരുടെ സ്ഥിതി ഗുരുതരമാണെന്നും പൊലീസ് അറിയിച്ചു.