അമേരിക്കയിലെ ഭീകരാക്രമണം; പതിനെട്ട് വർഷത്തിന്‍റെ വേദനയിൽ ഇന്ന് - അൽ-ഖ്വയ്‌ദ ഭീകരാക്രമണം ന്യൂയോർക്ക്
2001സെപ്തംബർ 11ന് ന്യൂയോർക്ക് നഗരത്തിൽ നടന്ന അൽ-ഖ്വയ്‌ദ ഭീകരാക്രമണത്തിൽ ട്വിൻ ടവർ മാത്രമല്ല ഇരയായത്, ആയിരക്കണക്കിന് ജീവനും പൊലിഞ്ഞു. കൂടാതെ ഒട്ടേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 3.1 ദശലക്ഷം മണിക്കൂറെടുത്താണ് 750 ദശലക്ഷം ഡോളർ ചിലവിൽ 1.8 ദശലക്ഷം ടൺ അവശിഷ്ടങ്ങൾ വൃത്തിയാക്കിയതും. സാമ്പത്തിക രംഗത്ത്, നാശനഷ്ടം ജ്യോതിശാസ്ത്ര കണക്കുകളെ മറികടന്നു. അക്രമണങ്ങൾ നടത്താൻ ഒസാമ ബിൻ ലാദൻ & കോ 500,000 ഡോളർ ചെലവഴിച്ചു. വേൾഡ് ട്രേഡ് സെന്റർ ടവറുകൾ തകർന്നപ്പോൾ ആദ്യ നാല് ആഴ്ചകളോളം യു.എസ് 123 ബില്യൺ ഡോളർ ചെലവഴിച്ചു. ഈ മാരക അക്രമണങ്ങളെക്കുറിച്ച് അത്ര പരിചിതമല്ലാത്ത ചില വസ്തുതകൾ ഇടിവി ഭാരത് വായനക്കാരിലേക്ക് കൊണ്ടുവരികയാണ്.