
ഇന്തോനേഷ്യയിൽ ബോട്ട് മറിഞ്ഞ് രണ്ട് കുട്ടികൾ മരിച്ചു; ഏഴ് പേരെ കാണാതായി - ഇന്തോനേഷ്യ
ജക്കാർത്ത: ഇന്തോനേഷ്യയിൽ ബോട്ട് മറിഞ്ഞ് രണ്ട് കുട്ടികൾ മരിച്ചു. 28 പേർ സഞ്ചരിച്ചിരുന്ന മത്സ്യബന്ധന ബോട്ട് അമിതഭാരം കാരണം മറിഞ്ഞതെന്നാണ് നിഗമനം. അപകടത്തിൽ ഏഴ് പേരെ കാണാതായി. സമീപത്തുണ്ടായിരുന്ന കപ്പൽ ജീവനക്കാർ കുട്ടികളുടെ മൃതദേഹം കണ്ടെടുക്കുകയും 19 പേരെ രക്ഷിക്കുകയും ചെയ്‌തതായി പ്രാദേശിക രക്ഷാപ്രവർത്തന ഏജൻസി ഉദ്യോഗസ്ഥനായ എമി ഫ്രൈസർ പറഞ്ഞു. കാണാതായവർക്കായി തെരച്ചിൽ തുടരുന്നു.