രാജവെമ്പാലയെ കണ്ടത് മരത്തില്‍, തോണ്ടി താഴെയിട്ടു, പിടികൂടാന്‍ ശ്രമിക്കെ കൊത്താനാഞ്ഞു, സാഹസത്തിനൊടുവില്‍ വരുതിയില്‍ : വീഡിയോ - ശിവമോഗയില്‍ ഗ്രാമത്തില്‍ നിന്നും രാജവെമ്പാലയെ പിടികൂടി
ശിവമോഗ: കര്‍ണാടകത്തിലെ അഗ്രഹാര ഹോബ്ലി ഹഡിഗല്ലു ഗ്രാമത്തില്‍ നിന്നും രാജവെമ്പാലയെ പിടിക്കുന്ന വീഡിയോ വൈറലാകുന്നു. മരത്തിൽ ഇരിക്കുന്ന രാജവെമ്പാലയെ കണ്ട് പേടിച്ച സ്ഥലം ഉടമ വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. ഇതോടെ ഉദ്യോഗസ്ഥനെത്തി പാമ്പിനെ പിടികൂടി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. പാമ്പിന് ഏകദേശം 12 അടി നീളവും 9 കിലോ ഭാരവുമുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ രാജവെമ്പാലയെ സമീപത്തെ വനത്തില്‍ വിട്ടതായി സ്നേക്ക് ക്യാച്ചര്‍ കിരൺ അറിയിച്ചു.
TAGGED:
രാജവെമ്പാലയെ പിടികൂടുന്നു