Video: കുതിരവണ്ടിക്ക് പെട്രോള്‍ പമ്പില്‍ എന്താണ് കാര്യം.. വില ചോദിക്കാൻ വന്നതാണെന്ന് മറുപടി... ദൃശ്യം കാണാം... - ഇന്ധനവിലക്കെതിരെ പ്രതിഷേധം
അമരാവതി: മഹാരാഷ്ട്രയിലെ അമരാവതിയില്‍ ഒരു പെട്രോള്‍ പമ്പില്‍ കഴിഞ്ഞ ദിവസം നടന്നത് കൗതുകം നിറഞ്ഞ കാഴ്‌ചകൾ. സ്വന്തം കുതിരവണ്ടുയുമായി എത്തിയ യുവാവ് പെട്രോളിന്‍റെയും ഡീസലിന്‍റെയും വില ചോദിച്ചതാണ് കൗതുകമായത്. അമരാവതിയിലെ ഇര്‍വിന്‍ ചൗക്കിലെ പമ്പിലാണ് കുതിരവണ്ടിയുമായി യുവാവ് എത്തിയത്. രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില വര്‍ധിച്ചതോടെ ജനങ്ങള്‍ പരമ്പരാഗത യാത്ര മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിലേക്ക് വഴി മാറിയിട്ടുണ്ട്. അതിനിടെ രാജ്യത്ത് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതകത്തിനും സി.എന്‍.ജിക്കും വില കൂടി. ടോള്‍ നിരക്ക് കൂട്ടാനും കേന്ദ്ര സര്‍ക്കാര്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു.
Last Updated : Apr 1, 2022, 7:37 PM IST