ശരീരത്തിന് തണുപ്പേകും ദഹി വട - ദാഹി വട
നിങ്ങൾ ഒരു ഭക്ഷണ പ്രീയനാണെങ്കിൽ പരീക്ഷിക്കേണ്ട ഒരു വിഭവമാണ് ദഹി വട. ദക്ഷിണേന്ത്യൻ വിഭവമായ ദഹി വട ഉഴുന്നുവടയുടെ മറ്റൊരു രൂപമാണ്. കേരളത്തിനു പുറത്താണ് ദഹി വടയുടെ ഇഷ്‌ടക്കാർ ഏറെയും . നല്ല തണുപ്പ് ശരീരത്തിനു നല്‍കുന്ന വിഭവമാണ് ദഹി വട. വട തയ്യാറാക്കാന്‍ ഉഴുന്ന് വെള്ളത്തിലിട്ട് കുതിര്‍ത്ത് അധികം വെള്ളം ചേര്‍ക്കാതെ അരയ്ക്കുക. ഇതിലേക്ക് പച്ചമുളക്, ഇഞ്ചി, എന്നിവ ചേര്‍ത്ത് എണ്ണയില്‍ വറുത്തെടുക്കാം. ഇത് പിന്നീട് തൈരിൽ കുതിർക്കുക.വട മൃദുവാകാനാണ് ഇങ്ങനെ ചെയ്യുന്നത്. ഇതിലേക്ക് മല്ലിയില,ജീരകപ്പൊടി,കടുക് എന്നിവ മൂപ്പിച്ച് ചേർക്കുക. ശേഷം തണുപ്പിച്ച് കഴിക്കാം.