കാട്ടൂരിൽ ശ്രീനാരായണ ഗുരു മന്ദിരത്തിന് നേരെ ആക്രമണം : ഗേറ്റും കാണിക്കവഞ്ചിയും കൊടിമരവും തകർത്ത നിലയിൽ - കാട്ടൂർ ശ്രീനാരായണ ഗുരു മന്ദിരം
Published : Nov 1, 2023, 11:05 AM IST
ആലപ്പുഴ : കാട്ടൂരിൽ ശ്രീനാരായണ ഗുരു മന്ദിരത്തിന് നേരെ ആക്രമണം (Attack On Sree Narayana Guru Mandir). കാട്ടൂർ കോർത്തുശ്ശേരി 506-ാം നമ്പർ ശാഖയുടെ ഗുരു മന്ദിരത്തിന് നേരെയാണ് ആക്രമണം നടന്നത്. മന്ദിരത്തിന്‍റെ ഗേറ്റും കാണിക്കവഞ്ചിയും തകർത്ത നിലയിലാണ് (gate Broken). കൂടാതെ കൊടിമരവും ബോർഡുകളും തകർത്തിട്ടുണ്ട്. സമീപത്തെ ശാഖായോഗത്തിന്‍റെ കൊടിമരവും നശിപ്പിച്ച നിലയിലാണ്. ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. മന്ദിരം തുറക്കാനായി ജീവനക്കാർ രാവിലെ എത്തിയപ്പോഴാണ് ആക്രമണം നടന്നതായി ശ്രദ്ധയിൽപ്പെട്ടത്. കാണിക്കവഞ്ചിയും ഗേറ്റും വലിച്ചെറിഞ്ഞ നിലയിലാണ്. ഭണ്ഡാരം തകർന്നെങ്കിലും പണം നഷ്‌ടപ്പെട്ടിട്ടില്ലാത്ത സാഹചര്യത്തിൽ മോഷണം നടന്നതായിട്ടുള്ള തരത്തിലൊന്നും തെളിവുകളില്ല. സംഭവത്തിൽ മണ്ണഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന് പിന്നിൽ സാമൂഹ്യ വിരുദ്ധരാകാമെന്നാണ് പ്രാഥമിക നിഗമനം. ആക്രമണം ആസൂത്രിതമാണോ എന്നും അന്വേഷിക്കുന്നുണ്ട്. എസ് എൻ ഡി പിയുടെ പ്രതിഷേധ പ്രകടനം (Protest by SNDP) വൈകിട്ട് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു (Sree Narayana Guru Mandir Attack Kattoor).