മാമ്പഴം കൊണ്ടൊരു ഔഷധ പാനീയം ; ലഭിക്കും ചൂടിനിടെ കുളിര്‍മ, ഒപ്പം ആരോഗ്യ സംരക്ഷണവും - മാമ്പഴം കൊണ്ട് പാനീയം നിര്‍മിക്കാം
ചൂടുകാലത്ത് ഉള്ള് തണുപ്പിക്കുന്നതിനൊപ്പം ആരോഗ്യ സംരക്ഷണം കൂടി കണക്കിലെടുത്തൊരു പാനീയമായാലോ. അതും മാമ്പഴംകൊണ്ട്. മധുരവും പുളിയും ചേര്‍ന്നുള്ള രുചി ഈ ഔഷധ പാനീയത്തെ വീണ്ടും കുടിക്കാന്‍ പ്രേരിപ്പിക്കുമെന്ന് ഉറപ്പ്. ദാഹം ശമിപ്പിക്കുന്നതിന് പുറമെ, ഉദരസംബന്ധമായ പ്രശ്‌നങ്ങൾ ഒരു പരിധിവരെ നിയന്ത്രിക്കാനുമാവും. ചൂടുകൂടുന്ന സമയത്ത് ശരീരത്തില്‍ നിന്നും ഉപ്പ്, ഇരുമ്പ് എന്നിവയുടെ നഷ്‌ടമുണ്ടാക്കാന്‍ ഇടയാക്കും. ഇത് ഒഴിവാക്കുന്നതോടൊപ്പം ക്ഷയം, വിളർച്ച, കോളറ, വയറിളക്കം തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കാന്‍ ഈ പാനീയത്തിന് കഴിയും. പുറമെ, ചൂടുകാലത്തെ പൊള്ളലില്‍ നിന്നും രക്ഷതേടാനും സഹായകരമാവും. മാമ്പഴത്തിന് പുറമെ ശർക്കര / പഞ്ചസാര, ഏലം എന്നിവ ആവശ്യമാണ്. മാങ്ങകൊണ്ടുള്ള ഉഗ്രന്‍ ഔഷധ പാനീയം പരീക്ഷിച്ചുനോക്കൂ.
Last Updated : Feb 3, 2023, 8:24 PM IST