കാളയെ കിട്ടിയില്ല, ട്രാക്‌ടറിന് ഉയർന്ന വില, എങ്കില്‍ പിന്നെ കുതിര... ഈ കർഷകന് വേറെ മാർഗമില്ല - കൃഷിക്ക് കുതിരകൾ
കൃഷിക്കായി കാളകൾക്ക് പകരം കുതിരയെ ഉപയോഗിച്ച് ഷെൽഗാവ് ഘുഗെയിൽ നിന്നുള്ള കർഷകനായ ഭൗരോ സൂര്യഭൻ ധംഗർ. കാളകളെ കിട്ടാത്തതും ട്രാക്‌ടറുകളുടെ ഉയർന്ന വിലയുമാണ് കുതിരകളെ കൃഷിക്കായി ഉപയോഗിക്കാൻ കാരണം. കാളകളുടെയും ട്രാക്‌ടറിന്‍റെയും വില താങ്ങാനാവില്ലെങ്കിൽ കുതിരകളെ എങ്ങനെ കിട്ടി എന്ന് അത്ഭുതപ്പെട്ടേക്കാം. ഭൗരോ കുറച്ചു വർഷങ്ങൾക്ക് മുൻപ് വാങ്ങിയ ചെറിയ കുതിരയാണ് രാജ. പിന്നീട് തുൾഷ എന്ന മറ്റൊരു കുതിരയെയും വാങ്ങി. ഗ്രാമത്തിൽ നിന്നും മൂന്ന് കിലോമീറ്റർ അകലെയുള്ള വയലിൽ പോകാനായി ഭൗരോ കുതിരകളെ ഉപയോഗിച്ചു തുടങ്ങി. കൂടാതെ വയലിൽ നിലം ഉഴുന്നതുൾപ്പെടെയുള്ള വിവിധ ജോലികൾക്കായും കുതിരകളെ ഉപയോഗിക്കാമെന്ന് കർഷകൻ കണ്ടെത്തുകയായിരുന്നു.
Last Updated : Feb 3, 2023, 8:22 PM IST