Rajesh Madhavan Shritha Sivadas Movie : രാജേഷ് മാധവൻ ശ്രിത ശിവദാസ് ചിത്രത്തിന് തുടക്കം, സ്വിച്ചോൺ കർമ്മം നിർവഹിച്ച് സംവിധായകന്‍ ബ്ലെസി - രാജേഷ് മാധവൻ ചിത്രം
Published : Oct 7, 2023, 7:40 PM IST
|Updated : Oct 7, 2023, 7:48 PM IST
എറണാകുളം:രാജേഷ് മാധവൻ കേന്ദ്രകഥാപാത്രത്തില്‍ എത്തുന്ന പുതിയ ചിത്രത്തിന് തുടക്കമായി. അജു കിഴുമല സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു. ഇടപ്പള്ളി തോപ്പിൽ ക്യൂൻ മേരി ദേവാലയം പാരിഷ് ഹാളിൽ വച്ച് സിനിമയുടെ പൂജ നടന്നു. സംവിധായകൻ ബ്ലെസി സ്വിച്ചോൺ കർമ്മം നിർവഹിച്ചു.
രാജേഷ് മാധവനെ കൂടാതെ അൽത്താഫ് സലിം, ജോണി ആന്‍റണി, ശ്രിത ശിവദാസ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തും. കൂടാതെ രോമാഞ്ചം ഫെയിം അബിൻ ബിനോ, മാർട്ടിൻ ജിസിൽ, അദ്വൈത് അജയ്, നിഷ സാരംഗ്, തെസ്‌നി ഖാൻ എന്നിവരും സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട് (Rajesh Madhavan Shritha Sivadas movie).
ധ്യാൻ ശ്രീനിവാസൻ - വിനയ് ജോസ് ചിത്രത്തിന് ശേഷം ഗുഡ് ആംഗിൾ ഫിലിംസിന്‍റെ ബാനറിൽ സന്ദീപ് നാരായണൻ, ജോബീഷ് ആന്‍റണി, പ്രേം ഒ എബ്രഹാം എന്നിവർ ചേർന്നാണ് സിനിമയുടെ നിര്‍മാണം. അനിൽ വിജയ് ആണ് സിനിമയുടെ ഛായാഗ്രാഹകന്‍. സുനേഷ് സെബാസ്റ്റ്യൻ എഡിറ്റിങ്ങും നിര്‍വഹിക്കും. മോബിൻ മോഹന്‍റെ ഗാനരചനയില്‍ നിക്‌സൺ ജോയ് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കുക.
കല - കണ്ണൻ ആതിരപ്പിള്ളി, ചമയം - ബിനു അജയ്, വസ്ത്രാലങ്കാരം - ഇർഷാദ് ചെറുകുന്ന്, ആക്ഷൻ - അഷ്റഫ് ഗുരുക്കൾ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - ഉമേശ് എസ് നായർ, പ്രൊഡക്ഷൻ കൺട്രോളർ - ജാവേദ് ചെമ്പ്, വിഎഫ്എക്‌സ് - സരീഷ് ആനന്ദ്, സ്‌റ്റിൽസ് - അനിൽ വന്ദന, പിആർഒ - ശബരി എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.