കേരളം

kerala

അംബാനിയുടെ പരിപാടിയിൽ മിന്നിത്തിളങ്ങി പ്രിയങ്ക ചോപ്ര

ETV Bharat / videos

അംബാനിയുടെ പരിപാടിയിൽ മിന്നിത്തിളങ്ങി പ്രിയങ്ക ചോപ്ര; വീഡിയോ വൈറല്‍ - Ambani event

By

Published : Apr 1, 2023, 1:25 PM IST

നിത മുകേഷ് അംബാനിയുടെ കള്‍ച്ചറല്‍ സെന്‍ററിന്‍റെ (എന്‍എംഎസിസി) ഉദ്‌ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലെത്തി ബോളിവുഡ്-ഹോളിവുഡ് താരം പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും. മകള്‍ മാള്‍ട്ടി മേരി ചോപ്ര ജൊനാസും ഇവർക്കൊപ്പമുണ്ടായിരുന്നു. കുഞ്ഞ് ജനിച്ച ശേഷം ഇതാദ്യമായാണ് പ്രിയങ്കയും നിക്കും ഇന്ത്യയിലെത്തുന്നത്. 

വളരെ ആകര്‍ഷണീയമായ വസ്‌ത്രം ധരിച്ചെത്തിയ പ്രിയങ്ക ചോപ്ര ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ചു. സുതാര്യമായ, ഡീപ് നെക്ക് സില്‍വര്‍ ഗൗണായിരുന്നു പ്രിയങ്കയുടെ വേഷം. ഗംഭീര ലുക്കിലെത്തിയ പ്രിയങ്കയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

2018ലായിരുന്നു പ്രിയങ്കയും നിക്കും വിവാഹിതരായത്. ജനുവരി 2022ല്‍ ഇരുവര്‍ക്കും മകള്‍ മാള്‍ട്ടി മേരി ചോപ്ര ജനിച്ചു. വാടക ഗര്‍ഭപാത്രത്തിലൂടെയായിരുന്നു താരദമ്പതികള്‍ മാള്‍ട്ടിയെ വരവേറ്റത്. ബോളിവുഡില്‍ നിന്ന് ഹോളിവുഡിലെത്തി ഇന്ത്യയുടെ അഭിമാനമായി മാറിയ താരമാണ് പ്രിയങ്ക ചോപ്ര.

അതേസമയം പരിനീതി ചോപ്രയുടെയും രാഘവ് ഛദ്ദയുടെയും വിവാഹത്തില്‍ പങ്കെടുക്കാനാണ് പ്രിയങ്കയും നിക്കും ഇന്ത്യയിലെത്തിയതെന്നും സൂചനയുണ്ട്. എന്നാല്‍ തങ്ങളുടെ വിവാഹ വാര്‍ത്ത പരിനീതിയും രാഘവ് ഛദ്ദയും ഇനിയും സ്ഥിരീകരിച്ചിട്ടില്ല. പ്രിയങ്ക ചോപ്രയുടെ കസിന്‍ സിസ്‌റ്റര്‍ കൂടിയാണ് പരിനീതി ചോപ്ര.

ABOUT THE AUTHOR

...view details