കേരളം

kerala

Premalu movie first look

ETV Bharat / videos

റൊമാന്‍റിക് കോമഡി ചിത്രവുമായി ഭാവന സ്റ്റുഡിയോസ്‌, സൂപ്പര്‍ ശരണ്യയ്ക്ക് ശേഷം ഗിരീഷ് എഡി ; 'പ്രേമലു' ഫസ്റ്റ് ലുക്ക് പുറത്ത് - ദിലീഷ് പോത്തന്‍ പുതിയ ചിത്രം

By ETV Bharat Kerala Team

Published : Dec 1, 2023, 4:41 PM IST

എറണാകുളം : തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്‌ത്‌ ഭാവന സ്റ്റുഡിയോസിന്‍റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്‌കരന്‍ എന്നിവർ ചേർന്നുനിർമ്മിക്കുന്ന റൊമാന്‍റിക് കോമഡി ചിത്രം 'പ്രേമലു'വിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി (Premalu movie first look). ഹൈദരാബാദിന്‍റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ നസ്ലൻ (Naslen), മമിത ബൈജു (Mamitha Baiju) എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗപ്പി, അമ്പിളി, തല്ലുമാല തുടങ്ങിയ ചിത്രങ്ങള്‍ക്ക്‌ ശേഷം വിഷ്‌ണു വിജയ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണ് പ്രേമലു. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ചിത്രത്തിന്‍റെ ക്യാമറ അജ്‌മൽ സാബു, എഡിറ്റിങ് ആകാശ് ജോസഫ് വർഗീസ്, കലാസംവിധാനം വിനോദ് രവീന്ദ്രൻ, കോസ്റ്റ്യൂം ഡിസൈൻസ് ധന്യ ബാലകൃഷ്‌ണൻ, മേക്കപ്പ് റോണക്‌സ്‌ സേവ്യർ, ലിറിക്‌സ്‌ സുഹൈൽ കോയ, ആക്ഷൻ ജോളി ബാസ്റ്റിൻ, കൊറിയോഗ്രഫി ശ്രീജിത്ത് ഡാൻസിറ്റി, പ്രൊഡക്ഷൻ കൺട്രോളർ സേവ്യർ റിച്ചാര്‍ഡ്, വി എഫ് എക്‌സ്‌ - എഗ് വൈറ്റ് വിഎഫ്എക്‌സ്‌, ഡി ഐ - കളർ പ്ലാനറ്റ് സ്റ്റുഡിയോസ്. എക്‌സിക്യുട്ടീവ് പ്രൊഡ്യൂസേഴ്‌സ്‌ ബെന്നി കട്ടപ്പന, ജോസ് വിജയ്, പിആർഒ: ആതിര ദിൽജിത്ത്. ഭാവന റിലീസ് ഫെബ്രുവരിയിൽ ചിത്രം തിയേറ്ററുകളിൽ എത്തിക്കും.

ABOUT THE AUTHOR

...view details