'കൊച്ചുമകള്‍ ക്യൂട്ടാണ്' ; മുത്തശ്ശിയായതിന്‍റെ സന്തോഷം പങ്കുവച്ച് നീതു കപൂര്‍ - ആലിയ ഭട്ട്
മുത്തശ്ശിയായതിന്‍റെ സന്തോഷം പങ്കുവച്ച് നീതു കപൂര്‍. ഇന്നലെ (നവംബര്‍ 6) മാധ്യമങ്ങളോട് സംസാരിക്കവെയാണ് ആലിയയുടെയും രണ്‍ബീറിന്‍റെയും കുഞ്ഞിന്‍റെ വരവോടെ താന്‍ അതീവ സന്തോഷവതിയായെന്ന് നീതു പറഞ്ഞത്. ചെറുമകള്‍ ആരെ പോലെയാണെന്ന് ചോദിച്ച മാധ്യമ പ്രവര്‍ത്തകരോട് ഇങ്ങനെയായിരുന്നു അവരുടെ മറുപടി. 'അവള്‍ കുഞ്ഞല്ലേ, രൂപ സാദൃശ്യമൊന്നും ഇപ്പോള്‍ വ്യക്തമാകാന്‍ ആയിട്ടില്ല, കുഞ്ഞ് ക്യൂട്ടാണ്'. ആലിയ ഭട്ട് ആരോഗ്യവതിയായി ഇരിക്കുന്നു എന്നും നീതു പറഞ്ഞു. ഇന്നലെ രാവിലെയാണ് ആലിയയും രണ്‍ബീറും മുംബൈയിലെ സർ എച്ച്എൻ റിലയൻസ് ഹോസ്‌പിറ്റലിൽ എത്തിയത്. വൈകാതെ ആലിയ കുഞ്ഞിന് ജന്‍മം നല്‍കി. ഈ സമയം നീതു കപൂറും ആലിയയുടെ അമ്മ സോണി റസ്‌ദാനും ആശുപത്രിയിലുണ്ടായിരുന്നു.
Last Updated : Feb 3, 2023, 8:31 PM IST