സുഹൃത്തിനൊപ്പം തിരുമല ക്ഷേത്ര ദര്‍ശനം നടത്തി ജാന്‍വി കപൂര്‍ ; വീഡിയോ - ജാന്‍വി കപൂര്‍
അമരാവതി :തിരുമല ക്ഷേത്ര ദര്‍ശനം നടത്തി ബോളിവുഡ് താര സുന്ദരി ജാന്‍വി കപൂര്‍. തിങ്കളാഴ്‌ച തന്‍റെ സുഹൃത്ത് ശിഖാർ പഹാറിനൊപ്പമാണ് ജാന്‍വി ഇവിടെയെത്തിയത്. ഇളയ സഹോദരി ഖുശി കപൂറും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു.
ഭഗവാന്‍ വിഷ്‌ണുവിന്‍റെ അവതാരമായ വെങ്കിടേശ്വര സന്നിധിയിലെത്തി പ്രത്യേക പ്രാര്‍ഥനകള്‍ നടത്തിയാണ് മൂവരും മടങ്ങിയത്. പച്ചയും പിങ്കും നിറങ്ങള്‍ കലര്‍ന്ന ഹാഫ് സാരിയിലാണ് ജാന്‍വി കപൂര്‍ ക്ഷേത്ര സന്നിധിയിലെത്തിയത്. അതേസമയം വെള്ള മുണ്ടും പിങ്ക് നിറമുള്ള ഷോളുമായിരുന്നു ശിഖാറിന്‍റെ വേഷം. ക്ഷേത്ര ദര്‍ശനം നടത്തുന്ന ജാന്‍വിയുടെ ചിത്രങ്ങളും വീഡിയോയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.
മുംബൈയില്‍ നടന്ന, നിത മുകേഷ് അംബാനി കൾച്ചറൽ സെന്‍ററിന്‍റെ (എൻഎംഎസിസി) ലോഞ്ചില്‍ പങ്കെടുത്ത ശേഷമായിരുന്നു ജാന്‍വിയുടെ ക്ഷേത്ര ദര്‍ശനം. എൻഎംഎസിസിയിലും സൃഹൃത്ത് ശിഖാർ പഹാറിനൊപ്പമാണ് ജാന്‍വി എത്തിയത്. രാധിക മെർച്ചന്‍റുമായുള്ള അനന്ത് അംബാനിയുടെ വിവാഹ നിശ്ചയ ചടങ്ങിലും ജാന്‍വിയും ശിഖാറും ഒന്നിച്ച് പങ്കെടുത്തിരുന്നു. നേരത്തെയും ജാന്‍വി തിരുമല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു. അന്നും സമാന രീതിയില്‍ വീഡിയോ പ്രചരിച്ചിരുന്നു.