കേരളം

kerala

fraternity movement workers protest in Plus one seat issue

ETV Bharat / videos

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; മന്ത്രി വി ശിവന്‍കുട്ടിയുടെ വാഹന വ്യൂഹത്തിന് മുന്നില്‍ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ - വി ശിവൻകുട്ടി

By

Published : Jun 12, 2023, 2:24 PM IST

കോഴിക്കോട്: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്കെതിരെ പ്രതിഷേധം. ഫ്രറ്റേണിറ്റി മൂവ്മെന്‍റ് പ്രവർത്തകരാണ് പേരാമ്പ്രയിൽ മന്ത്രിയുടെ വാഹന വ്യൂഹനത്തിന് മുന്നിൽ പ്രതിഷേധിച്ചത്. ജില്ല സെക്രട്ടേറിയറ്റ് അംഗം അഫ്‌നാൻ അടക്കമുള്ള പ്രവർത്തകരെ വേളം പൊലീസ് കസ്റ്റഡിയിലെടുത്തു. 

അതേസമയം പ്ലസ് വൺ പ്രവേശന പ്രതിസന്ധിയിൽ മലപ്പുറം ജില്ലക്ക് പ്രത്യേക പരിഗണന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. 14 അധിക ബാച്ചുകൾ മലപ്പുറത്തിനായി അനുവദിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിൽ ഒഴിത്ത് കിടക്കുന്ന സീറ്റുകള്‍ മലപ്പുറത്തേക്ക് മാറ്റാനാണ് തീരുമാനം. മാർജിനൽ സീറ്റ് വർദ്ധനവിന് പുറമേ 81 താത്‌കാലിക ബാച്ചുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

അലോട്ട്‌മെന്‍റിലെ സ്ഥിതി പരിശോധിച്ച് ആവശ്യമാണെങ്കില്‍ അധിക ബാച്ചുകൾ ഇനിയും അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. എയ്‌ഡഡ് മേഖലയിലും താത്കാലിക അധിക ബാച്ച് നൽകാമോ എന്നതും പരിഗണനയിലാണ്. പൊതുവിദ്യാഭ്യാസ ഡയറക്‌ടറോട് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാനും നിർദേശം നൽകി.

ഈ വർഷം എസ്എസ്എൽസി പാസായ എല്ലാ വിദ്യാർഥികൾക്കും പ്രവേശനം ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. താലൂക്കടിസ്ഥാനത്തിൽ പഠിച്ചതിന് ശേഷം മാത്രമേ ബാച്ചുകൾ അനുവദിക്കാനാവുവെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നേരത്തെ അറിയിച്ചിരുന്നു.

ABOUT THE AUTHOR

...view details