എപ്പോഴും ഇങ്ങനെ രക്ഷപ്പെട്ടന്ന് വരില്ല..! വന്യജീവികളുടെ ദൃശ്യം പകര്‍ത്തുമ്പോള്‍ ശ്രദ്ധിക്കുക - കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന യാത്രക്കാര്ർ
ചാമ്‌രാജ് നഗര്‍: കര്‍ണാടകയിലെ വനത്തില്‍ ജീപ്പിന് നേരെ ഓടിയടുക്കുന്ന കാട്ടാനയുടെ ഭയപ്പെടുത്തുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നു. റോഡിനടുത്ത് നിന്നിരുന്ന കാട്ടാനയുടെ ദൃശ്യം പകര്‍ത്താൻ ശ്രമിച്ചവരുടെ നേരെയാണ് കാട്ടാന ഓടിയടുക്കുന്നത്. ബന്ദിപ്പൂര്‍ അല്ലെങ്കില്‍ മസനിഗുഡിയാണ് പ്രദേശമെന്നാണ് ദൃശ്യം നല്‍കുന്ന സൂചന. ഡ്രൈവറുടെ മനസാന്നിധ്യം കൊണ്ടാണ് ജീവൻ നഷ്ടപ്പെടാതെ യാത്രക്കാര്‍ രക്ഷപ്പെട്ടത്.
Last Updated : Feb 3, 2023, 8:20 PM IST