തുണിക്കടയിൽ നിന്ന് തന്ത്രപരമായി സാരികൾ മോഷ്‌ടിച്ച് യുവതികള്‍ ; ദൃശ്യങ്ങള്‍ പുറത്ത് - തുണിക്കടയിൽ നിന്നും സാരികൾ മോഷ്‌ടിച്ച് സ്ത്രീകൾ
നളന്ദ : തുണിക്കടയിൽ നിന്ന് സാരികള്‍ മോഷ്‌ടിക്കുന്ന സ്ത്രീകളുടെ ദൃശ്യങ്ങൾ പുറത്ത്. സൊഹ്‌സരായ് പൊലീസ് സ്റ്റേഷൻ പരിധിയിലെ യുണീക്ക് വസ്ത്രാലയയിൽ നിന്നുള്ള ദൃശ്യങ്ങളാണ് വൈറലാകുന്നത്. സാരികൾ പ്രദർശിപ്പിക്കുന്നതിനിടെ കടയുടമയുടെ കണ്ണ് തെറ്റിയപ്പോൾ യുവതികള്‍ സാരികള്‍ ഒളിപ്പിക്കുന്നു. കടയിലെ സിസിടിവിയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. സംഭവത്തില്‍ ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.