'കെ.എം മാണി അഴിമതിക്കാരനല്ല' ; ജോസിന്‍റെ മൗനം എന്തുകൊണ്ടെന്ന് രമേശ് ചെന്നിത്തല - നിയമസഭ കയ്യാങ്കളി കേസ്
കോട്ടയം: കെ.എം മാണി അഴിമതിക്കാരനാണെന്ന് ഇടതുപക്ഷം പറഞ്ഞിട്ടും ജോസ് കെ മാണി എന്തുകൊണ്ട് മറുപടി നല്‍കുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വിഷയത്തിൽ ജോസ് കെ മാണി നിലപാട് വ്യക്തമാക്കണം. സംസ്ഥാന സർക്കാരിന്‍റേത് ഇരട്ടത്താപ്പാണെന്നും ചെന്നിത്തല പറഞ്ഞു. അന്നത്തെ യു.ഡി.എഫ് സർക്കാർ അഴിമതി സർക്കാരാണെങ്കിൽ ധനകാര്യമന്ത്രിയായിരുന്ന കെ.എം.മാണിയെ മാത്രം എങ്ങനെ മാറ്റി നിർത്താനാകും. നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാൻ അനുവദിക്കില്ല. നിയമ പോരാട്ടവുമായി മുന്നോട്ടുപോകും. കോടതി കുറ്റവിമുക്തനാക്കിയ കെ.എം മാണി അഴിമതിക്കാരനല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. യു.ഡി.എഫിന് എന്നും ഈ നിലപാടാണെന്നും അദ്ദേഹം വ്യക്തമാക്കി.