കേരളം

kerala

ETV Bharat / videos

വി.മുരളീധരന്‍ കരിപ്പൂര്‍ വിമാനത്താവളം സന്ദര്‍ശിച്ചു - കരിപ്പൂര്‍ വിമാനത്താവളം അപകടം

By

Published : Aug 8, 2020, 1:19 PM IST

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ സന്ദര്‍ശിച്ചു. അപകടത്തില്‍ തകര്‍ന്ന വിമാനത്തിന് തീപിടിക്കാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കിയെന്നും ഇത് ഭാഗ്യമായാണ് കരുതുന്നതെന്നും അപകടസ്ഥലം സന്ദര്‍ശിച്ച ശേഷം വി.മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. വിമാനം റണ്‍വേയില്‍ നിന്നും താഴേക്ക് പതിച്ച് പിളര്‍ന്നതായും അദ്ദേഹം പറഞ്ഞു. സംഭവത്തെ കുറിച്ച് ഡിജിസിഎ സംഘം അന്വേഷണം ആരംഭിച്ചതായും ഇതിന് ശേഷമെ അപകടത്തിന് ഇടയാക്കിയ കാരണങ്ങളില്‍ കൂടുതല്‍ വ്യക്തത വരികയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details