എസ്‌എഫ്‌ഐയുടെ രാപ്പകല്‍ ധര്‍ണ ഇന്ന് സമാപിക്കും - പി.എ.മുഹമ്മദ് റിയാസ്
കണ്ണൂര്‍: മതനിരപേക്ഷ രാഷ്ട്രത്തിന് കരുത്തേകുക എന്ന മുദ്രാവാക്യവുമായി എസ്‌എഫ്‌ഐ സംഘടിപ്പിച്ച രാപ്പകൽ ധര്‍ണ ഇന്ന് സമാപിക്കും. എസ്‌എഫ്‌ഐ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെഎസ്‌ആർടിസി ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടക്കുന്ന 24 മണിക്കൂർ ധർണ ഇന്നലെ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റ് പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്‌തു. ഇന്‍റര്‍നെറ്റിലൂടെയുള്ള അഭിപ്രായ സ്വാതന്ത്ര്യം ആര്‍ട്ടിക്കിള്‍ 19ന്‍റെ ഭാഗമാണെന്നും അഭിപ്രായ സ്വാതന്ത്ര്യം ജനാധിപത്യത്തിന് അനിവാര്യമാണെന്നും സുപ്രീം കോടതി വ്യക്തമാക്കിയതിലൂടെ മോദി സർക്കാർ ഭരണഘടന വിരുദ്ധരാണെന്ന് തെളിഞ്ഞതായി റിയാസ് പറഞ്ഞു. രാജ്യത്ത് നടക്കുന്നത് സർക്കാർ സ്പോൺസേർഡ് അക്രമങ്ങളാണ്. ഇതിൽ പൊറുതിമുട്ടിയ ജനങ്ങൾ കോടതിയെ സമീപിക്കുന്നത് നീതിക്ക് വേണ്ടിയാണ്. തെരുവുകളിൽ നടക്കുന്ന അക്രമം അവസാനിച്ചാൽ മാത്രമേ ഇതുമായി ബന്ധപ്പെട്ട കേസുകൾ കേൾക്കാൻ കഴിയൂവെന്ന ചീഫ് ജസ്റ്റിസിന്‍റെ നിലപാടിനെയും മുഹമ്മദ് റിയാസ് പരിഹസിച്ചു. ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് 'ചീപ്പ് ജസ്റ്റിസാ'യി മാറിയെന്നും മുഹമദ് റിയാസ് പറഞ്ഞു.