സ്‌പ്രിംഗ്ലറില്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സ്വാഗതം ചെയ്‌ത് പ്രതിപക്ഷം - പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
തിരുവനന്തപുരം: സ്‌പ്രിംഗ്ലര്‍ ഇടപാടില്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സ്വാഗതം ചെയ്‌ത് പ്രതിപക്ഷം. ഉത്തരവ് പ്രതിപക്ഷ ആരോപണങ്ങള്‍ അതീവ ഗൗരവമുള്ളതാണെന്ന് വ്യക്തമാക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കരാറുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാരിന് ധാര്‍മിക ബാധ്യതയില്ല. ഉത്തരവ് ലഭിച്ച ശേഷം തുടര്‍ നടപടികള്‍ ആലോചിക്കുെമന്നും ചെന്നിത്തല പറഞ്ഞു.