കടുത്ത ചൂടില്‍ കുളിരായി വേനല്‍ മഴ - കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: കടുത്ത ചൂടില്‍ വിയര്‍ത്തൊലിച്ച നഗരത്തെ കുളിപ്പിച്ച് വേനല്‍ മഴ. വൈകിട്ടോടെയായിരുന്നു ശക്തമായ ഇടിക്കും കാറ്റിനുമൊപ്പം മഴ പെയ്‌തത്. വ്യാഴാഴ്‌ച വരെ തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളില്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. കാസർകോടൊഴികെ മറ്റ് ജില്ലകളിലും ചില ദിവസങ്ങളിൽ മഴ പെയ്യും. ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാൽ കേരള, ലക്ഷദ്വീപ് തീരങ്ങളിലെ മത്സ്യബന്ധന തൊഴിലാളികൾ കടലിൽ പോകരുതെന്ന നിർദേശവുമുണ്ട്.