കാലുകൊണ്ട് ചില്ലുപൊളിച്ച് മോഷണ ശ്രമം, കള്ളന്മാര്‍ സി.സി.ടി.വിയില്‍: വീഡിയോ - പാലക്കാട് ഇന്നത്തെ വാര്‍ത്ത
പാലക്കാട്: അഗളിയിൽ കടകൾ കുത്തിത്തുറന്ന് മോഷണ ശ്രമം. അഗളി ത്രിവേണി സ്റ്റോർ, കെ.ആര്‍ രവീന്ദ്ര ദാസിന്‍റെ ആധാരം എഴുത്ത് ഓഫിസ്, ജനകീയ ഹോട്ടൽ, ബാർബർ ഷോപ്പ് എന്നിവിടങ്ങളിലാണ് മോഷണ ശ്രമം നടന്നത്. വെള്ളിയാഴ്‌ച രാത്രി 12 മണിയ്‌ക്ക് ശേഷമാണ് സംഭവം. ആധാരം എഴുത്ത് ഓഫിസിലെ ചില്ല് കാലുകൊണ്ട് തകര്‍ത്താണ് രണ്ട് മോഷ്‌ടാക്കള്‍ അകത്ത് കടന്നത്. ഇവിടെനിന്നും 200 രൂപ കളവ് പോയതായാണ് വിവരം. അഗളി പൊലീസ് അന്വേഷണം ആരംഭിച്ചു.