ഗദ്ദികയില്‍ ഗസല്‍മഴ പെയ്തിറങ്ങി - ഗദ്ദിക കലാമേള
ആലപ്പുഴ: ഗദ്ദിക കലാമേളയുടെ ഒമ്പതാം ദിനം ഗസല്‍ മഴ പെയ്തിറങ്ങി. കുമാരി രാജ ലക്ഷ്മി രാജാമണിയുടെ ശബ്ദമാധുര്യത്തില്‍ അരങ്ങേറിയ ഗസല്‍ ആസ്വദിക്കാന്‍ ഒഴുകിയെത്തിയത് ആയിരങ്ങളാണ്. നാടന്‍ ശീലുകള്‍ നിറഞ്ഞാടിയ ഗദ്ദികയുടെ വേദിക്ക് വ്യത്യസ്തമായ സംഗീത വിരുന്നാണ് ഗസല്‍ സന്ധ്യ സമ്മാനിച്ചത്. തിരുവനന്തപുരം സ്വദേശിയായ രാജലക്ഷ്മി വയലിന്‍ കലാകാരി കൂടിയാണ്. മലയാള സിനിമയുടെ പിന്നണി ഗാനരംഗത്തും ഇവര്‍ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
Last Updated : Dec 13, 2019, 12:00 AM IST