മലപ്പുറത്ത് സൗജന്യ കോഴിയിറച്ചി വിതരണം - മലപ്പുറം വാര്‍ത്തകള്‍
മലപ്പുറം: പെരുന്നാളിന് സൗജന്യമായി കോഴിയിറച്ചി നൽകി മലപ്പുറം കുന്നുംപുറം ടൗൺ മുസ്‌ലിം ലീഗ് കമ്മിറ്റി. മുന്നൂറോളം കുടുംബങ്ങൾക്കാണ് പ്രത്യേക കൂപ്പൺ വഴി ചിക്കൻ നൽകിയത്. കൂപ്പണും ആയി കടയിൽ എത്തിയാൽ 200 രൂപയുടെ ചിക്കൻ കിട്ടും. പരിപാടിയുടെ ഉദ്ഘാടനം പി.ഉബൈദുള്ള എംഎൽഎ നിർവഹിച്ചു. ചടങ്ങില്‍ നഗരസഭ ചെയർപേഴ്സൺ സി.എസ് ജമീല ടീച്ചര്‍, കൗൺസിലർ ഹാരിസ് അമിയൻ തുടങ്ങിയവര്‍ പങ്കെടുത്തു.