മഴ കനത്തു ; മൂന്നാർ മാട്ടുപ്പെട്ടി അണക്കെട്ടിന്‍റെ ഒരു ഷട്ടർ തുറന്നു - idukki dam
ഇടുക്കി: ശക്തമായ മഴയെ തുടർന്ന് മൂന്നാർ മാട്ടുപ്പെട്ടി അണക്കെട്ടിന്‍റെ ഒരു ഷട്ടർ തുറന്നു. വൃഷ്ടിപ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിലാണ് ഷട്ടർ അഞ്ച് സെന്‍റിമീറ്റർ ഉയർത്തിയത്. സെക്കൻഡിൽ രണ്ടര ക്യുമിക്‌സ് ജലമാണ് പുറത്തേക്ക് ഒഴുക്കുന്നത്. മുതിരപ്പുഴയാറിന്‍റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞാൽ വൈകിട്ടോടെ ഷട്ടർ പൂർണമായും അടയ്ക്കും.
TAGGED:
മാട്ടുപ്പെട്ടി അണക്കെട്ട്