6 മാസം പ്രായമുള്ള ആട്ടിൻകുട്ടി 40 അടി താഴ്‌ചയുള്ള കിണറില്‍ വീണു ; രക്ഷപ്പെടുത്തി ഫയര്‍ഫോഴ്‌സ്
മലപ്പുറം: കിണറ്റില്‍ വീണ ആറ് മാസം പ്രായം മാത്രമുള്ള ആട്ടിൻ കുട്ടിയെ രക്ഷപ്പെടുത്തി. കാവുങ്ങൽ മണ്ണിൽതൊടിനഗർ കൃഷ്ണനുണ്ണി കൈലാസം എന്നയാളുടെ വീട്ടിലെ ആട്ടിൻകുട്ടിയാണ് 40 അടി താഴ്‌ചയുള്ള കിണറ്റിൽ വീണത്. ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ലിജു കിണറ്റിലിറങ്ങി ആട്ടിൻകുട്ടിയെ രക്ഷപെടുത്തി. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ കെ. പ്രതീഷ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ പി. മുഹമ്മദ് ഷിബിൻ, സാജു കെ.പി, ബിജീഷ് ടി.പി എന്നിവരും സംഘത്തിലുണ്ടായിരുന്നു.