ലോക്ക് ഡൗണ്‍ ലംഘിച്ച് കൊല്ലത്ത് കെ.എസ്.യു മാര്‍ച്ച് - kollam ksu march to dd office
കൊല്ലം: ലോക്ക് ഡൗണ്‍ ലംഘിച്ച് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയക്‌ടറുടെ ഓഫീസിലേക്ക് കെ.എസ്.യു മാർച്ച്. സംസ്ഥാന സർക്കാർ വിദ്യാർഥി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നുവെന്ന് ആരോപിച്ചാണ് പ്രതിഷേധം. ലോക്ക് ഡൗണിന്‍റെ മറവില്‍ സി.ബി.എസ്.ഇ സ്‌കൂളുകള്‍ ഉള്‍പ്പെടെ തലവരി പണം വാങ്ങി അഡ്‌മിഷൻ നടത്തുന്നെന്നും കെ.എസ്.യു ആരോപിക്കുന്നു. ഡി.ഡി.ഇ ഓഫീസിന്‍റെ ഗേറ്റ് ചാടിക്കടക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കി.