ശ്രീകൃഷ്‌ണ ജയന്തി ദിനത്തിൽ ഏകാംഗ ശോഭായാത്ര നടത്തി മനോഹരൻ - solo shobayathara
കോഴിക്കോട്: ശ്രീകൃഷ്‌ണജയന്തി ദിനത്തിൽ ഏകാംഗ 'ശോഭായാത്ര' നടത്തി ഫറോക്ക് നല്ലൂർ സ്വദേശി നമ്പയിൽ മനോഹരൻ. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ ശോഭാ യാത്രകൾ ഒഴിവാക്കി വീടുകളിലും ക്ഷേത്രച്ചടങ്ങുകളിലുമായി ശ്രീകൃഷ്‌ണ ജയന്തി ആഘോഷിക്കുമ്പോഴാണ് വ്യത്യസ്‌ത രീതിയിലുള്ള മനോഹരൻ്റെ ആഘോഷം. കൃഷ്ണ വിഗ്രഹവും, പൂജാദ്രവ്യങ്ങളും തളികയിൽ തലയിലേന്തി, താളമിട്ട് കൃഷ്ണസ്‌തുതികൾ പാടിയാണ് ഇദ്ദേഹം പരിപാടി മനോഹരമാക്കിയത്. നല്ലൂർ അയ്യപ്പ ഭജനമഠത്തിൽ നിന്ന് ആരംഭിച്ച ഏകാംഗ ശോഭായാത്ര ഫറോക്ക് അങ്ങാടി വലം വച്ച് നല്ലൂരങ്ങാടിയിൽ അവസാനിച്ചു.