സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം - കോട്ടയത്ത് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
കോട്ടയം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക് നടത്തിയ പ്രകടനം തിരുവഞ്ചൂർ രാധകൃഷ്ണൻ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പൊലീസ് ബാരിക്കേഡ് മറികടന്ന് പ്രവർത്തകര്‍ മുന്നോട്ട് പോകാൻ ശ്രമിച്ചതോടെ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.