കേരളം വ്യവസായ സൗഹൃദ സംസ്ഥാനം, മറിച്ച് അഭിപ്രായമില്ലെന്ന് വി.ഡി സതീശന്‍ - പിണറായി വിജയന്‍
തിരുവനന്തപുരം: കേരളം വ്യവസായ സൗഹൃദ സംസ്ഥാനം തന്നെയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മറിച്ചൊരു അഭിപ്രായം പ്രതിപക്ഷത്തിനില്ല. സംസ്ഥാനത്തിനെതിരായ നിലപാട് പ്രതിപക്ഷം സ്വീകരിക്കില്ല. ട്രേഡ് യൂണിയനുകൾ ഇപ്പോൾ സമരം ചെയ്യാറില്ല. വ്യവസായങ്ങൾ നിലനിൽക്കണമെന്നാണ് അവരുടെ നിലപാടെന്നും സതീശൻ പറഞ്ഞു.