ദേശീയ പണിമുടക്ക്; കാസര്‍കോട്ട് വാഹനങ്ങൾ തടഞ്ഞു - national strike
കാസര്‍കോട്: സംയുക്ത ട്രേഡ് യൂണിയന്‍ ആഹ്വാനം ചെയ്‌ത ദേശീയ പണിമുടക്ക് തുടരുന്നു. രാവിലെ അതിര്‍ത്തി കടന്നെത്തിയ ചരക്കുവാഹനങ്ങള്‍ പണിമുടക്കനുകൂലികള്‍ തടഞ്ഞു. ചുരുക്കം ചില സ്വകാര്യവാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയത്. പൊതുഗതാഗത സംവിധാനമായ ബസുകള്‍ ഒന്നും സര്‍വീസ് നടത്തിയില്ല. സംയുക്ത ട്രേഡ് യൂണിയന്‍റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രകടനം നടത്തി.