എന്‍എസ്എസിനെക്കുറിച്ച് പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നു: കാനം രാജേന്ദ്രന്‍ - എന്‍എസ്എസ് ശബരിമല വാര്‍ത്ത
തിരുവനന്തപുരം: ശബരിമലയുമായി ബന്ധപ്പെട്ട് എന്‍എസ്എസിനെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളില്‍ ഉറച്ച് നില്‍ക്കുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പറഞ്ഞത് എല്ലാവര്‍ക്കുമറിയാവുന്ന സത്യം മാത്രമാണ്. അത് ചര്‍ച്ചാ വിഷയമാക്കേണ്ട ഒരു കാര്യവും ഇപ്പോഴില്ല. എന്‍എസ്എസുമായി ഒരു പ്രശ്‌നവുമില്ല. ശബരിമല വിധിവരട്ടെ. അതല്ലാതെ വെള്ളം പൊങ്ങാന്‍ പോകുന്നു എന്നുപറഞ്ഞ് ഇപ്പോഴെ മുണ്ട് മടക്കിക്കുത്തേണ്ട കാര്യമില്ല. ശബരിമലയുടെ കാര്യത്തില്‍ 2006ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയ അതേ സത്യവാങ്മൂലമാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. പിന്നീട് വന്ന യുഡിഎഫ് സര്‍ക്കാര്‍ അത് മാറ്റിയത് കൊണ്ടാണ് 2016ല്‍ വീണ്ടും നല്‍കിയത്. ഇപ്പോള്‍ അതിന് എന്തോ കുഴപ്പമുണ്ടെന്ന് വരുത്താന്‍ യുഡിഎഫ് ശ്രമിക്കുന്നത്, എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചയാകാതിരിക്കാനാണ്. ഏതായാലും അതില്‍കയറി പിടിക്കാന്‍ എല്‍ഡിഎഫില്ലെന്നും കാനം രാജേന്ദ്രന്‍ ഇടിവി ഭാരതിനോട് പറഞ്ഞു.