ശബരിമല വിഷയത്തിൽ നടന്നത് വന്‍ ഗൂഢാലോചന, സമഗ്ര അന്വേഷണം വേണമെന്ന് കെ സുരേന്ദ്രന്‍ - k surendran sabarimala news
കോഴിക്കോട്: ശബരിമല വിഷയത്തിൽ നടന്നത് വലിയ ഗൂഢാലോചനയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ചെമ്പോല ഇറക്കിയത് അന്വേഷിക്കണം. സിപിഎമ്മിന് ഇതില്‍ വ്യക്തമായ പങ്കുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു. സംസ്ഥാന നേതൃത്വം മാറണമെന്നത് പി.പി മുകുന്ദൻ്റെ ആഗ്രഹം മാത്രം. ആഗ്രഹിക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. നേതൃമാറ്റ ചർച്ചകൾ തന്‍റെ അറിവിലില്ലെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേര്‍ത്തു.