പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വൻ കുഴൽപ്പണ വേട്ട - പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വൻ കുഴൽപണ വേട്ട
പാലക്കാട്: ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ രേഖകളില്ലാത്ത കടത്താൻ ശ്രമിച്ച പണം പിടികൂടി. ആർ പി എഫ്- പൊലീസ് സംഘത്തിന്‍റെ സംയുക്ത പരിശോധനയിൽ ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് 70 ലക്ഷം രൂപ പിടികൂടി. സംഭവത്തില്‍ തമിഴ്‌നാട് മധുര സ്വദേശി സുബ്രഹ്മണ്യൻ എന്നയാളെ പൊലീസ് സംഘം അറസ്റ്റ് ചെയ്തു. ശരീരത്തിൽ തുണി സഞ്ചിയില്‍ പണം കെട്ടിയ നിലയിൽ കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്.