പ്രകൃതി സംരക്ഷണത്തിനായി കശ്‌മീരിലേക്ക് സൈക്കിള്‍ യാത്ര - സൈക്കിള്‍ യാത്ര
മലപ്പുറം: കശ്‌മീരിലേക്ക് സൈക്കിള്‍ യാത്രയുമായി മലപ്പുറത്തെ ഒരു കൂട്ടം യുവാക്കള്‍. പ്രകൃതി സംരക്ഷണത്തിന്‍റെയും സൈക്കിളിങ്ങിന്‍റെയും പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായാണ് കശ്‌മീരിലേക്ക് സൈക്കിള്‍ യാത്ര സംഘടിപ്പിക്കുന്നത്. പെഡല്‍ ഹാക്കേജ് ക്ലബിന്‍റെ ആഭിമുഖ്യത്തിലാണ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. അസദ് തലക്കാപ്പ് , ഷഫീഖ് സാദിഖ് , സലീഖ് ചെമ്മങ്കടവ് , ജയേഷ് , ഷെരീഫ് എന്നിവരാണ് യാത്രാ സംഘത്തിലുള്ളത്. മലപ്പുറം കെഎസ്ആർടിസി സ്റ്റാന്‍റ് പരിസരത്ത് നടന്ന ചടങ്ങില്‍ കോട്ടക്കൽ മണ്ഡലം എംഎൽഎ ആബിദ് ഹുസൈൻ തങ്ങൾ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വി എ റഹ്മാൻ യാത്രികർക്ക് അഭിവാദ്യം അർപ്പിച്ചു. മലപ്പുറത്ത് നിന്ന് മംഗലാപുരം, ഗോവ, ഡൽഹി എന്നിവിടങ്ങളിലൂടെയാണ് ഇവര്‍ കശ്മീരിലേക്ക് പോകുന്നത്.