ഗവര്‍ണര്‍ക്കെതിരെ കരിങ്കൊടി പ്രതിഷേധം - രള ഗവര്‍ണര്‍ക്കെതിരെ കരിങ്കൊടി പ്രതിഷേധം
കൊല്ലം പുനലൂരിൽ കേരള ഗവര്‍ണര്‍ ആരിഫ് മുഹമദ് ഖാനെതിരെ കരിങ്കൊടി പ്രതിഷേധം. കെ.എസ്.യു പ്രവർത്തകരാണ് കരിങ്കൊടി കാട്ടിയത്. ഗവർണർ ഗോബാക്ക് മുദ്രാവാക്യം വിളിച്ചാണ് പ്രവർത്തകർ പ്രതിഷേധിച്ചത് പ്രവർത്തകരെ പൊലീസ് നീക്കം ചെയ്തു. ആയൂരിലും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി പ്രതിഷേധം നടന്നു. എഐവൈഎഫ്, എഐഎസ്എഫ് പ്രവര്‍ത്തകരാണ് ആദ്യം കരിങ്കൊടി കാണിച്ചത്. പത്തനാപുരത്ത് പൊതുപരിപാടിക്ക് പോകവെയാണ് എഐവൈഎഫ്, എഐഎസ്എഫ് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി കരിങ്കൊടി കാട്ടി പ്രതിഷേധിച്ചത്. ഉടന്‍ തന്നെ സ്ഥലത്തുണ്ടായിരുന്ന പൊലീസ് പ്രവര്‍ത്തകരെ റോഡില്‍ നിന്നും ഒഴിവാക്കി.