ജൈവ പച്ചക്കറി കൃഷിക്കായി ജീവനി പദ്ധതി - latest news kannur
എല്ലാ വീടുകളിലും പച്ചക്കറി കൃഷി വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ' ജീവനി നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം' പദ്ധതിക്ക് തുടക്കമായി. കര്‍ഷക ക്ഷേമ വകുപ്പിന്‍റെ വിഷരഹിത പച്ചക്കറി കൃഷി പദ്ധതി പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി പരിയാരം ഗ്രാമ പഞ്ചായത്ത് കൃഷിഭവന്‍റെ നേതൃത്വത്തിലാണ് ജീവനി പദ്ധതി നടപ്പാക്കുന്നത്. വിഷ രഹിത പച്ചക്കറി പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്‍റെ ഭാഗമായി വീടുകള്‍ തോറും പച്ചക്കറി തൈകള്‍ വിതരണം ചെയ്തു. സംസ്ഥാന തലത്തില്‍ തന്നെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഷിക കര്‍മ്മ സേനയാണ് പച്ചക്കറി തൈകള്‍ ഉല്‍പാദിപ്പിക്കുന്നത്.