കേരളം

kerala

ETV Bharat / videos

ആദിവാസി യുവതിയുടെ മരണം; ഡിവൈഎസ്‌പി ഓഫീസിലേക്ക് മാര്‍ച്ച്

By

Published : Mar 9, 2020, 5:13 PM IST

വയനാട്: മാനന്തവാടിക്കടുത്ത് കുറുക്കൻമൂലയിൽ ആദിവാസി യുവതി വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കണമെന്നാവശ്യപെട്ട് സമരസമിതി മാർച്ച് നടത്തി. അന്വേഷണ ഉദ്യോഗസ്ഥനായ മാനന്തവാടി എസ്എംഎസ് ഡിവൈഎസ്‌പി യുടെ ഓഫീസിലേക്കായിരുന്നു മാര്‍ച്ച്. മുൻ മന്ത്രി പി.കെ ജയലക്ഷ്മി മാർച്ച് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ മാസമാണ് കുറുക്കൻമൂല ആദിവാസി കോളനിയിലെ ശോഭയെ വീടിന് സമീപത്തെ പറമ്പിൽ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടത്. സംഭവത്തിൽ സ്ഥലമുടമയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ സംഭവത്തിൽ ഇനിയും പ്രതികൾ ഉണ്ടെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആരോപണം.

ABOUT THE AUTHOR

...view details