നെഞ്ചിടിപ്പിക്കുന്ന കാഴ്ച: 8 വയസുകാരി മെട്രോ സ്റ്റേഷന്‍റെ 25 അടി മുകളില്‍, രക്ഷിച്ച് ജവാൻ - എട്ട് വയസുകാരിയെ രക്ഷിച്ച് സി.ഐ.എസ്.എഫ് ജവാന്‍
ന്യഡല്‍ഹി: ഡൽഹി മെട്രോ സ്‌റ്റേഷന്‍റെ മുകളില്‍ കുടങ്ങിയ എട്ടുവയസുകാരിയെ രക്ഷപെടുത്തി സി.ഐ.എസ്.എഫ് ജാവാന്‍. കളിക്കിടെ കുട്ടി സ്റ്റേഷന്‍റെ 25 അടി മുകളിലെ ചുമരില്‍ കുടുങ്ങുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പെട്ട സി.ഐ.എസ്.എഫ് ജവാന്‍ സമയോചിതമായി ഇടപെട്ട് കുട്ടിയെ രക്ഷിച്ചു. രക്ഷാപ്രവര്‍ത്തനത്തിന്‍റെ വീഡിയോ ഇതിനകം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. അതേസമയം അതീവ സുരക്ഷാ മേഖലയില്‍ കുട്ടി എങ്ങനെ മുകളില്‍ എത്തി എന്നത് സംഭന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്.
Last Updated : Feb 3, 2023, 8:18 PM IST