കേരളം

kerala

ETV Bharat / videos

ബുര്‍ജ് ഖലീഫയില്‍ തെളിഞ്ഞ് തമിഴ്‌ അക്ഷരങ്ങള്‍; അപൂര്‍വ നിമിഷത്തിന് സാക്ഷിയായി എം.കെ സ്റ്റാലിന്‍ - ബുര്‍ജ് ഖലീഫ എംകെ സ്റ്റാലിന്‍

By

Published : Mar 26, 2022, 4:49 PM IST

Updated : Feb 3, 2023, 8:21 PM IST

ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ തമിഴ്‌ അക്ഷരങ്ങള്‍ പ്രദര്‍ശിപ്പിച്ചു. നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ദുബായിലെത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും പ്രദര്‍ശനം കാണാന്‍ എത്തിയിരുന്നു. മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ഇതിന്‍റെ വീഡിയോ എം.കെ സ്റ്റാലിന്‍ സമൂഹ മാധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്. കീലടി, പൊരുണൈ പുരാവസ്‌തു ഖനനത്തെ കുറിച്ച് പ്രദര്‍ശിപ്പിച്ചതിലൂടെ 3,200 വര്‍ഷം പഴക്കമുള്ള ചരിത്രമാണ് ബുര്‍ജ് ഖലീഫയില്‍ തെളിഞ്ഞതെന്ന് എം.കെ സ്റ്റാലിന്‍ പറഞ്ഞു.
Last Updated : Feb 3, 2023, 8:21 PM IST

ABOUT THE AUTHOR

...view details