മലപ്പുറത്ത് ചാരായവുമായി യുവാവ് പിടിയില്‍ - വ്യാജചാരായം
മലപ്പുറം: വ്യാജമദ്യവുമായി യുവാവ് പിടിയിൽ. കോട്ടക്കൽ ഇന്ത്യനൂർ സ്വദേശി രതീഷാണ് പോലീസ് പിടിയിലായത്. ഹാജിയാർപള്ളി വലിയപറമ്പിൽ റോഡിൽ നടന്ന പോലീസ് പരിശോധനയ്ക്കിടെയാണ് ചാരായവുമായി മലപ്പുറം പൊലീസ് പിടികൂടിയത്. തുടർന്ന നടത്തിയ അന്വേഷണത്തിൽ വീട്ടിൽ ചാരായം വാറ്റാന്‍ ഉപയോഗിച്ച സാമഗ്രികളും പൊലീസ് കണ്ടെത്തി. വ്യാജമദ്യം നിർമിച്ചതിനും കൈവശം വെച്ചതിനും ഉള്ള അബ്‌കാരി വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പ്രതിയെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു .