വധുവിന് കൊവിഡ്; പിപിഇ കിറ്റ് ധരിച്ച് രാജസ്ഥാനിൽ ഒരു കല്യാണം: ദൃശ്യങ്ങൾ കാണാം... - വധുവിന് കൊവിഡ്
ജയ്പൂർ: വിവാഹദിനത്തിൽ വധുവിന് കൊവിഡ് സ്ഥിരീകരിച്ചതോടെ പിപിഇ കിറ്റ് ധരിച്ച് കല്യാണം കഴിച്ച് ദമ്പതികൾ. രാജസ്ഥാൻ ഷാബാദിലെ ബാരയിലാണ് സംഭവം. എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് കല്യാണം നടത്തിയത്. മനോഹരമായ വിവാഹ വസ്ത്രങ്ങൾക്ക് പകരം പിപിഇ കിറ്റും പരമ്പരാഗത തലപാവും അണിഞ്ഞെത്തിയ വരന്‍റെയും വധുവിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.