റോഡ് ഷോയ്ക്കിടെ ചായക്കടയിൽ കയറി രാഹുൽ ഗാന്ധി - റോഡ് ഷോ
റോഡ് ഷോയ്ക്കിടയിലെ രാഹുൽ ഗാന്ധിയുടെ അപ്രതീക്ഷിത ചായക്കട സന്ദർശനം കൗതുക കാഴ്ചയായി. വണ്ടൂരിലെ ചോക്കാടുള്ള ചായക്കടയിലാണ് രാഹുൽ ഗാന്ധി എത്തിയത്. കോൺഗ്രസ് നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രൻ, കെസി വേണുഗോപാൽ, വിവി പ്രകാശ് തുടങ്ങിയവരും രാഹുൽ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു. കടയിൽ 10 മിനിട്ടിലേറെ സമയം ചെലവഴിച്ചാണ് രാഹുൽ ഗാന്ധി മടങ്ങിയത്.