'രാജി നിർഭാഗ്യകരം' ; സുധീരന്‍ രാഷ്ട്രീയകാര്യ സമിതിയില്‍ വേണമായിരുന്നെന്ന് ഉമ്മന്‍ചാണ്ടി - vm sudheeran resignation
കോട്ടയം : കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും വിഎം സുധീരൻ രാജിവച്ചത് നിർഭാഗ്യകരമെന്ന് ഉമ്മൻചാണ്ടി. അദ്ദേഹത്തിൻ്റെ സാന്നിധ്യം സമിതിയിൽ വേണമായിരുന്നു. സുധീരൻ ചെയ്തത് ശരിയായില്ലെന്നും ഉമ്മൻചാണ്ടി കോട്ടയത്ത് പറഞ്ഞു. എന്നാൽ രാജിയുടെ കാരണം അറിയില്ലെന്നായിരുന്നു വി.ഡി സതീശന്‍റെയും കെ സുധാകരന്‍റെയും പ്രതികരണം.