'വൈകിയെങ്കിലും നല്ല തീരുമാനം'; കോടിയേരിയുടെ മാറ്റത്തിൽ ഉമ്മൻചാണ്ടി - cpm state secretary
തൃശൂർ: സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും കോടിയേരി ബാലകൃഷ്ണന്‍ മാറിയ സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. വെെകിയെങ്കിലും കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും മാറി നിന്നത് നല്ല തീരുമാനമാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. കോടിയേരി മാറി നിന്നത് കൊണ്ട് ഇടത് പക്ഷത്തിനുണ്ടായ പ്രതിസന്ധി മറികടക്കാനാകില്ലെന്നും ജനങ്ങള്‍ക്ക് സത്യം ബോധ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.