സ്കൂൾ ബസ് തോട്ടിലേക്ക് മറിഞ്ഞ് 3 വിദ്യാർഥികൾക്ക് പരിക്ക് - സ്കൂൾ ബസ് തോട്ടിലേക്ക് മറിഞ്ഞ്
കണ്ണൂർ കൂത്തുപറമ്പിനടുത്ത് വലിയവെളിച്ചത്ത് സ്കൂൾ ബസ് റബർ തോട്ടത്തിലേക്കു മറിഞ്ഞ് അപകടം. ബസിലുണ്ടായിരുന്ന മൂന്ന് വിദ്യാർഥികളും ഡ്രൈവറും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നു രാവിലെ 7.45 ഓടെ വലിയ വെളിച്ചത്തിനും ചീരാറ്റയ്ക്കും ഇടയിലാണ് സംഭവം. മട്ടന്നൂർ മലബാർ സ്കൂളിന്‍റെ ബസാണ് അപകടത്തിൽ പെട്ടത്. വിദ്യാർഥികളായ നസല, ആമിന, അഫീദ, ബസ് ഡ്രൈവർ ഫാസിൽ എന്നിവർക്കാണ് നിസാര പരിക്കേറ്റത്. ഇവർക്ക് കൂത്തുപറമ്പിലെ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകി.