സത്യപ്രതിജ്ഞ ആഘോഷമാക്കി തിരുവാരൂര്‍, കമലയെ കാത്ത് മുത്തച്ഛന്‍റെ ഗ്രാമം... ദൃശ്യങ്ങൾ കാണാം... - Kamala Harris ancestral village
ചെന്നൈ/തിരുവാരൂര്‍: അമേരിക്കയിലെ സ്ഥാനാരോഹണ ചടങ്ങുകള്‍ ആഘോഷമാക്കി തമിഴ്നാട്ടിലെ ഗ്രാമം. വൈസ് പ്രസിഡന്‍റായി അധികാരമേല്‍ക്കുന്ന കമല ഹാരിസിന്‍റെ പൂർവ്വീകരുടെ ഗ്രാമമായ തിരുവാരൂര്‍ ജില്ലയിലെ തുളസേന്ദ്ര പുരത്ത് രാവിലെ മുതല്‍ പ്രത്യേക പ്രാര്‍ഥനകളും പൂജകളും ആരംഭിച്ചിരുന്നു. സത്യപ്രതിജ്ഞ ചടങ്ങുകൾ എല്ലാവരും ഒരുമിച്ച് ഇരുന്ന് കണ്ടു. പടക്കം പൊട്ടിച്ചും മധുര പലഹാരം വിതരണം ചെയ്തുമാണ് ഗ്രാമം അഭിമാന നിമിഷം ആഘോഷമാക്കിയത്…