മദ്യലഹരിയിൽ പൊലീസുകാരൻ നടത്തിയ ബാഗ് മോഷണം; വീഡിയോ വൈറൽ
ചെന്നൈ: മദ്യലഹരിയിൽ പൊലീസുകാരൻ കടയിൽ നിന്നും ബാഗ് മോഷ്ടിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ. ചെന്നൈയിലെ എംജിആർ നഗറിന് സമീപമുള്ള ഫാൻസി സ്റ്റോറിൽ നിന്നാണ് പൊലീസുകാരൻ ബാഗ് മോഷ്ടിക്കുന്നത്. കടയുടമ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതിനിടെയാണ് ബാഗ് മോഷണം പോയത് ശ്രദ്ധയിൽപ്പെട്ടത്. മോഷ്ടിച്ച ആളാരാണെന്ന് അന്വേഷിച്ചപ്പോഴാണ് ഒരു പൊലീസുകാരൻ തന്നെയാണ് മോഷണത്തിന് പിന്നിലെന്ന് വ്യക്തമായത്. മദ്യലഹരിയിൽ ചെയ്ത് പോയതാണെന്ന് പൊലീസുകാരനായ വിനോദ് കുറ്റം സമ്മതം നടത്തി.