നിയന്ത്രണം വിട്ട കാറിടിച്ച് ഒരാള്‍ മരിച്ചു; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് - accident
🎬 Watch Now: Feature Video
തമിഴ്നാട്ടിലെ ഈറോഡില്‍ അമിതവേഗത്തില്‍ എത്തിയ കാർ ഇടിച്ച് ഒരാള്‍ മരിച്ചു. മദ്യലഹരിയില്‍ സഞ്ചരിച്ച യുവാക്കളുടെ കാറാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെയാണ് സംഭവം. നിയന്ത്രണം വിട്ട കാർ റോഡരികിലെ സ്വർണ്ണക്കടയുടെ സെക്യൂരിറ്റി ജീവനക്കാരനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. 200 അടിയോളം ദൂരത്തേക്ക് തെറിച്ചു വീണയാള്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. മറ്റൊരാള്‍ക്ക് പരിക്കേറ്റു. നാട്ടുകാരാണ് അപകടവിവരം കരുങ്കലപാളയം പൊലീസിനെ അറിയിച്ചത്. പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. അപകടസ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.